കോട്ടയം: കാരിത്താസ് ആശുപത്രി, കോട്ടയം അതിരൂപത ഹെല്‍ത്ത് കമ്മീഷന്, ഇടക്കാട്ട് ക്നാനായ കത്തോലിക്കാ ഫൊറോന, കെസിസി, കെസിഡബ്ല്യുഎ സംഘടനകളും സംയുക്തമായി പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ ശാക്തീകരണ പദ്ധതിയും ഫൊറോനതല മാമ്മോഗ്രാം സ്ക്രീനിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനവും ബോധവത്കരണ സെമിനാറും നടത്തി.
നീറിക്കാട് ലൂര്‍ദ് മാതാ ക്നാനായ കത്തോലിക്കാ പള്ളിയില്‍ നടത്തിയ പരിപാടി കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.
കാരിത്താസ് ആശുപത്രി ഡയറക്ടറും സിഇഒയുമായ ഫാ.ഡോ. ബിനു കുന്നത്ത്, ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി വികാരി ഫൊ. സൈമണ്‍ പുല്ലാട്ട്, നീറിക്കാട് ലൂര്‍ദ് മാതാ ഓഫ് ലൂര്‍ദ്, ക്നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. ജോസ് കുറുപ്പന്തറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
കാരിത്താസ് ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബോബന് തോമസ്, പാലിയേറ്റീവ് മെഡിസിന് സീനിയര്‍ സ്പെഷ്യലിസ്റ്റ് ഡോ. വി. കൃഷ്ണപ്രിയ എന്നിവര്‍ ബോധവത്കരണ സെമിനാറിന് വിഷയാവതരണം നടത്തി.